Spread the love

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോയും ടിക്കറ്റ് നിരക്കുകള്‍ വർധിപ്പിച്ചു.

video
play-sharp-fill

ടിക്കറ്റിൻ്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും.

ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളില്‍ 275 രൂപ മുതല്‍ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളില്‍ 900 രൂപ മുതല്‍ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തരസർവീസുകളില്‍ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയാണ് ഉയർത്തിയത്. 2,000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഉയർത്തി.

അന്താരാഷ്ട്ര സർവീസുകളില്‍ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകള്‍ക്കാണ് ഇന്ധനസർച്ചാർജ് ഏറ്റവും കൂടുതല്‍ വർധിപ്പിച്ചിട്ടുള്ളത്.

പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച പുലർച്ചെ ഒരുമണി മുതല്‍ പ്രാബല്യത്തില്‍വരുമെന്നും ഇൻഡിഗോ അറിയിച്ചു. വിമാനക്കമ്പനിയുടെ പ്രവർത്തനചെലവിൻ്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവഴിക്കുന്നത്. വിമാനഇന്ധനമായ എടിഎഫിന് ബുധനാഴ്ച രാജ്യത്ത് 25 ശതമാനത്തോളം വില വർധിപ്പിച്ചിരുന്നു. ഇതാണ് വിമാനക്കമ്പനികളെ നിരക്ക് കൂട്ടാൻ പ്രേരിപ്പിച്ചത്.