കൊച്ചനിയൻ ചേട്ടന് കൈക്ക് ചെറിയ വയ്യായ്ക ഉണ്ട്, സനേഹവീട്ടിലാണെങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി പോകുന്നതിൽ വളരെ സന്തോഷമുണ്ട് ; മനസ് തുറന്ന് ലക്ഷ്മിയമ്മാൾ
സ്വന്തം ലേഖകൻ
തൃശൂർ : ഞങ്ങൾക്ക് രണ്ടാൾക്കും സ്‌നേഹവീട്ടിൽ സുഖമാണ്. കൊച്ചനിയൻ ചേട്ടന് കൈക്ക് ചെറിയ വയ്യായ്ക ഒക്കെയുണ്ട്. വയസായില്ലേ. ഇവിടെയാണെങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കി പോകുന്നതിൽ സന്തോഷമുണ്ട്. വിവാഹത്തിന്റെ പുതുക്കം മാറതെ മനസ് തുറന്ന് വിശേഷങ്ങൾ പറയുകയാണ് ലക്ഷ്മിയമ്മാൾ. തൃശൂർ കോർപ്പറേഷനു കീഴിലുള്ള സ്‌നേഹവീട്ടിൽ മനസു പങ്കിട്ടു കഴിയുകയാണ് കൊച്ചനിയൻ ചേട്ടനും ലക്ഷ്മിയമ്മാളും. വിവാഹത്തിന്റെ പുതുക്കം വിട്ടുമാറാതെ അവർ വിശേഷങ്ങൾ പറയുകയാണ് .
ഞങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളതെല്ലാം ഇവിടെയുള്ളവർ തരുന്നുണ്ട്. ലക്ഷ്മിയമ്മാൾ പറഞ്ഞു തുടങ്ങുകയാണ്.എങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ എപ്പോഴും ഞാനൊരു ശ്രദ്ധ ചെലുത്താറുണ്ട്. സാമ്പാറും ചോറും ഒക്കെ തന്നെയാണ് അദ്ദേഹത്തിനിഷ്ടം. അത് വച്ചുണ്ടാക്കാൻ ഇവിടെ പാചകക്കാരൊക്കെ ഉണ്ടെങ്കിലും അതെന്റെ കൈകൊണ്ട് തന്നെ ഞാൻ എടുത്ത് കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. വയ്യായ്ക വരുമ്പോഴും ഞാൻ അടുത്തുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങളുടെ സ്‌നേഹത്തിനും അടുപ്പത്തിനും ഒരു കുറവും വന്നിട്ടില്ല. മരിക്കുവോളം ഞങ്ങളെ ചുറ്റിപ്പറ്റി അതങ്ങനെ തന്നെയുണ്ടാകുമെന്നും ലക്ഷ്മമിയമ്മാൾ പറഞ്ഞു. സ്‌നേഹബന്ധങ്ങൾക്കിടയിൽ കലർപ്പുണ്ടാകരുത്. ആത്മാർത്ഥമായിരിക്കണം സ്‌നേഹം. നമ്മളെ വിശ്വസിക്കുന്നവർക്ക്…സ്‌നേഹിക്കുന്നവർക്ക് അവർ നൽകുന്നതിന്റെ രണ്ടിരട്ടിയിൽ സ്‌നേഹം തിരിച്ചു നൽകണമെന്നും ലക്ഷമിയമ്മാൾ പറഞ്ഞു.പാചകമാണ് എന്റെ ജോലി. പക്ഷേ സുഖമില്ലാത്ത കാരണത്താൽ കഴിഞ്ഞ കുറേ നാളുകളായി എങ്ങും പോകാറില്ല. ഇവിടെ തന്നെയാണുള്ളത്. അടുത്തു തന്നെ വീട്ടിലേക്ക് പോകണമെന്ന് ആലോചിക്കുന്നുവെന്നും കൊച്ചനിയൻ ചേട്ടൻ പറഞ്ഞു.