പൗർണമിത്തിങ്കളിൽ ഇനി ലക്ഷ്മി പ്രമോദ് ഇല്ല ; താരത്തെ സീരിയലിൽ നിന്നും മാറ്റിയത് കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പൗർണമിത്തിങ്കൾ സീരിയലിൽ നിന്നും ഒഴിവാക്കി. കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് താരത്തെ സീരിയലിൽ നിന്നും ഒഴിവാക്കിയത്.

റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.
തങ്ങളുടെ മകളുടെ മരണത്തിൽ ഹാരിസിനൊപ്പം ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന ആരോപണവുമായി റംസിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ കേസിൽ പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ലക്ഷ്മിയെ സീരിയലിൽ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് സെപ്റ്റംബർ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എങ്കിലും മറ്റൊരു വിവാഹാലോചന വപ്പോൾ ഹാരിസ് റംസിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ ലക്ഷ്മിയേയും ഭർത്താവിനെയും ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ലക്ഷ്മിയും കുടുംബാംഗങ്ങളും ഒളിവിൽ പോവകുകയും ചെയ്തിരുന്നു.