ദേ പിന്നേം ! ; തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി ; തിരച്ചിൽ

ദേ പിന്നേം ! ; തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി ; തിരച്ചിൽ

സ്വന്തം ലേഖകൻ

തൃശൂര്‍: അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി.

ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു.

ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.