video
play-sharp-fill
ചൂട് വർധിക്കുന്നു: കേരളത്തിലെ ജോലിസമയം നിയന്ത്രിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി

ചൂട് വർധിക്കുന്നു: കേരളത്തിലെ ജോലിസമയം നിയന്ത്രിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: താപനില കൂടുന്നതിനാൽ സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കേർപ്പെടുത്തി. സംസ്ഥാന ലേബർ കമ്മീഷണർ ആണ് ജോലിസമയം നിയന്ത്രിച്ച് ഉത്തരവിറക്കിയത്. അന്തരീക്ഷ താപനിലയിലുണ്ടായ വർധനവും വേനൽക്കാലവും കണക്കിലെടുത്താണ് ഉത്തരവ്.

വെയിലത്തുള്ള ജോലിക്കുള്ള വിലക്കിന്റെ കാലാവധി 2019 ഏപ്രിൽ 30 വരെയാണ്. ഏപ്രിൽ 30-ന് ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം തീരുമാനിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവ് ലേബർ കമ്മീഷണർ പുറത്തിറക്കിയത്.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിൽ സംസ്ഥാനത്തെ താപനിലയിൽ മൂന്ന് ഡിഗ്രീ വരെ വർധനവുണ്ടായതായാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചിട്ടുണ്ട്.