തൊഴിലിടങ്ങളിൽ 40 വയസ്സ് കഴിഞ്ഞ വിദേശികളെ നാടുകടത്തണം ; കുവൈറ്റ് പാർലമെന്റ് വനിതാ എം. പി സഫാ അൽ ഹാഷിം

തൊഴിലിടങ്ങളിൽ 40 വയസ്സ് കഴിഞ്ഞ വിദേശികളെ നാടുകടത്തണം ; കുവൈറ്റ് പാർലമെന്റ് വനിതാ എം. പി സഫാ അൽ ഹാഷിം

Spread the love

 

സ്വന്തം ലേഖിക

കുവൈറ്റ് : ജോലി തേടിയെത്തിയ വിദേശികളുടെ എണ്ണം വളരെയധികം ഉയരുന്നെന്നും, സ്വദേശികൾക്ക് സമാധാനപൂർണമായ ജീവിതത്തിൽ വിദേശികളുടെ പ്രവർത്തികളാൽ ബുദ്ധിമുട്ടുകൾ ഏറുന്നുവെന്നും കുവൈറ്റ് പാർലമെന്റിലെ വിന വനിത എം.പിയായ സഫാ അൽ ഹാഷിം. ക്രിമിനൽ പ്രവർത്തനങ്ങളിൽ വിദേശികൾ ഏർപ്പെടുന്നതായും അവർ പാർലമെന്റിൽ ആരോപിക്കുന്നു. ഇതിനു പരിഹാരമായി വിദേശികൾ അധികമായി ജോലി ചെയ്യുന്ന നിർമ്മാണമേഖല പോലെയുള്ള തൊഴിലിടങ്ങളിൽ നിന്നും നാൽപ്പത് വയസിന് മുകളിലുള്ളവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഫാ അൽ ഹാഷിം ആവശ്യപ്പെട്ടു.

മതിയായ സ്‌പോൺസർഷിപ്പ് രേഖകൾ കൂടാതെ മറ്റ് ജോലികളിൽ ഏർപ്പെട്ട് കഴിയുന്നവരെയും, ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, സ്വകാര്യ സ്‌കൂളുകളിൽ രേഖകളിൽ തിരുത്ത് വരുത്തി ജോലി ചെയ്യുന്നവരെയും നാടുകടത്തണമെന്നും അവർ ആവശ്യപ്പെട്ടു. തൊഴിൽ കരാറുകൾ ലംഘിച്ച് നിർദ്ദേശിക്കപ്പെട്ട ജോലിക്കൊപ്പം മറ്റു മേഖലകളിലെ ജോലികൾ വിദേശികൾ ചെയ്യുന്നുണ്ടെന്നും ഇവരെയും അധികാരികൾ കണ്ടെത്തി നാടുകടത്തണം. ഇത്തരത്തിൽ ജോലി ചെയ്യുന്നതിലൂടെ കുവൈറ്റിലെ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും, അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും പാർലമെന്റിൽ സമർപ്പിച്ച നിർദ്ദേശങ്ങളിൽ സഫാ അൽ ഹാഷിം അഭിപ്രായപ്പെടുന്നു. കുവൈറ്റിൽ വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിക്കുന്നതായും ഇതിൽ ജനം പരിഭ്രാന്തിയിലാണെന്നുമാണ് എം.പിയുടെ പക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :