
കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ്
സ്വന്തം ലേഖകൻ
കുവൈത്ത് : ഭരണാധികാരിയും അമീറുമായ ഹിസ് ഹൈനസ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അൽസ്സബാഹിന്റെ നിര്യാണത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ അഗാധമായ അനുശോചനം രേഖപെടുത്തുന്നു.
മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യസ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം
കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെമാനവും കനത്ത നഷ്ടമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്.
കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്റെ ദുഃഖത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും പങ്കു ചേർന്ന് അനുശോചനവും, ആദരാഞ്ജലികളും ,പ്രാർത്ഥനയും അർപ്പിക്കുന്നു.
Third Eye News Live
0