video
play-sharp-fill

ഒ എൻ സി പി കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒ എൻ സി പി കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിനു ശേഷം ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കുവൈറ്റ്‌ ചാപ്റ്റർ പ്രസിഡണ്ട് – ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി – അരുൾ രാജ് കെ.വി, ട്രഷറർ -രവീന്ദ്രൻ ടി. വി, രക്ഷാധികാരി – ബാബു ഫ്രാൻസീസ്, വൈസ് പ്രസിഡണ്ട് – സണ്ണി മിറാൻഡ, ജോയിന്റ് സെക്രട്ടറി – മാക്സ് വെൽ ഡിക്രൂസ്, ജോയിന്റ് ട്രഷറർ – ശ്രീബിൻ ശ്രീനിവാസൻ എന്നിവരേയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നോബിൾ ജോസ്, സൂരജ് പോണത്ത്, ജോഫി മുട്ടത്ത്, മാത്യു വി ജോൺ, ബിജു മണ്ണായത്ത്, ബിജു സ്റ്റീഫൻ, ശതാബ് അൻജും, മുഹമ്മദ് സാജിദ്, അഫ്താബ് ജാഫർ അലി, മൻജീത് സിംഗ്, ഗണേഷ് ലാൽജി പട്ടേൽ, ഓം പ്രകാശ്, രമേഷ് മുഗല്ല, ഒഡിചിന്ന, സൂസൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജീവ് സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.