play-sharp-fill
മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മരിച്ചത് വസതിയിലെ നാലാം നിലയില്‍ നിന്നും വീണ് ; വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു : മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്

മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മരിച്ചത് വസതിയിലെ നാലാം നിലയില്‍ നിന്നും വീണ് ; വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു : മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് വസതിയിലെ നാലാം നിലയില്‍ നിന്ന് വീണ്. വീണതിന് പിന്നാലെ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ നല്‍കിയിരുന്നു.എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികെയായിരുന്നു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. അപകടമറിഞ്ഞ് ദില്ലി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാല്‍ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴികള്‍ രേഖപ്പെടുത്തിയെന്നും പൊലീസ് ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിനായി വച്ചിരുന്നു.

സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭൗതിക ശരീരം നാളെ കേരളത്തില്‍ എത്തിക്കാനിരിക്കുകയാണ്. ഹൗസ്ഖാസിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദെമത്രയോസ് നേതൃത്വം നല്‍കി.

മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനായിരുന്നു.ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയര്‍മാന്‍ എന്നീ നിലകളിലും എം.ജി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.