play-sharp-fill
തെങ്ങ് മുറിക്കുന്നതിനിടയിൽ മറിഞ്ഞുവീണ് കോട്ടയം കുമ്മനത്ത് അപകടം : വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍  തകര്‍ന്നു ; വഴിയാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ദുരന്തം : യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് മരംവെട്ട് നടന്നിരുന്നതെന്ന് നാട്ടുകാര്‍

സ്വന്തം ലേഖകന്‍

കോട്ടയം : യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെ മുറിയ്ക്കുന്നതിനിടയില്‍ തെങ്ങ് മറിഞ്ഞ് വീണ് അപകടം. കോട്ടയം കുമ്മനത്താണ് സംഭവം. ഇന്ന് ഉച്ചയോടെ വഴിയരികിലെ പുരയിടത്തിലെ തെങ്ങ് മുറിയ്ക്കുന്നതിനിടയിലാണ് റോഡിലേക്ക് തെങ്ങ് മറിഞ്ഞ് വീണത്.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വാഹനം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുമ്മനം സ്വദേശിയുടെ വാഹനത്തിലേക്കാണ് തെങ്ങ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ സഹോദരന്റെ പുരയിടത്തിലെ തെങ്ങ് മുറിയ്ക്കുന്നതിനിടയിലാണ് അപകടം നടന്നത്. അതിനാല്‍ വലിയൊരു തര്‍ക്കം ഒഴിവാകുകയും ചെയ്തു.

എന്നാല്‍ മണിക്കൂറില്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെയാണ് യാതൊരുവിധ മുന്‍കരുതലുകളും സ്വീകരിക്കാതെയും തീര്‍ത്തും അശ്രദ്ധയോടെ മരംവെട്ട് തകൃതിയായി നടന്നുകൊണ്ടിരുന്നത്. മരം റോഡിലേക്ക് വീണ സമയത്ത് അതുവഴി മറ്റ് യാത്രക്കാരോ മറ്റ് വാഹനങ്ങളോ കടന്നുപോയിരുന്നെങ്കില്‍ വലിയൊരു അപകടമാണ് ഉണ്ടാവുക.

മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും അശ്രദ്ധയോടും മരം വെട്ടിയ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.

Tags :