സ്വന്തം ലേഖകൻ
കട്ടപ്പന: കുട്ടിക്കാനത്തിനു സമീപം പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ KL 01 BW 5653 നമ്പർ പോലീസ് ജീപ്പ് രാത്രി 9 മണിയോടെ കുട്ടിക്കാനത്തിന് സമീപം റോഡിൽ വട്ടം മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു.
പോലീസിന്റെ പിടിയിൽ ആയ മോഷണ കേസിലെ പ്രതിയെ ജയിലിൽ എത്തിച്ച് വരുന്ന വഴി ആണ് അപകടം ഉണ്ടായത്.
കട്ടപ്പന പോലീസ് എസ് സി പിഒ, പ്രവീഷ്, സി പിഒ സുമേഷ്, സി പി ഒ ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group