‘കുട്ടനാട് സീറ്റ് വിൽപ്പനയ്ക്ക് ‘ സ്ഥാനാർത്ഥിയെ നിർണയിക്കാൻ നേതൃയോഗം നടക്കാനിരിക്കെ കൊച്ചിയിൽ എൻസിപിയെ പരിഹസിച്ച് ഫ്‌ളെക്‌സ് ബോർഡുകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കൊച്ചിയിൽ എൻ.സി.പി നേതൃയോഗം നടക്കാനിരിക്കെ കുട്ടനാട് സീറ്റ് വിൽപനയ്ക്ക് എന്ന് പരിഹസിച്ച് നഗരത്തിൽ വ്യാപക ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും. സ്ഥാനാർത്ഥി നിർണയത്തിനായി എൻ.സി.പിയുടെ നേതൃയോഗം നടക്കേണ്ട ഹോട്ടലിന് പുറത്തും ഇത്തരം ഫ്‌ളെക്‌സുകളും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുട്ടനാട് സീറ്റിന് പുറമേ എൻസിപിക്ക് ഇടതുമുന്നണി നൽകിയ സ്ഥാനമാനങ്ങളെല്ലാം ഇത്തരത്തിൽ പണം വാങ്ങി വിൽക്കാൻ വച്ചിരിക്കുകയാണെന്നും പോസ്റ്ററിലുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡ്, കെഎസ്എഫ്ഇ, പിഎസ്‌സി തുടങ്ങി എൻസിപിക്ക് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം പണം വാങ്ങി കൈമാറുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമാണ് പോസ്റ്റുകളിലുള്ളത്. യുവജനവേദിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ ഇടതുമുന്നണി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം സ്ഥാനാർഥിയെ തീരുമാനിക്കാൻ വ്യാഴാഴ്ച എൻസിപി നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.

അതേസമയം തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ പാർട്ടിക്കുള്ളിൽ തന്നെ തർക്കങ്ങളുണ്ടായിരുന്നു. സ്ഥാനാർഥിയായി സലീം പി മാത്യുവിന്റെയും സുൽഫിക്കർ മയൂരിയുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലം വ്യാഴാഴ്ച ചേരുന്ന നേതൃയോഗത്തിൽ ചർച്ചയാവും.