കുതിരാൻ തുരങ്കം തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം; ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധന ഇതുവരെ പൂർത്തിയായില്ല
സ്വന്തം ലേഖകൻ
തൃശൂർ: കുതിരാൻ തുരങ്കം യാത്രക്കായി തുറന്നു കൊടുക്കുന്നതിന് വീണ്ടും അനിശ്ചിതത്വം. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധന പൂർത്തിയായി തുരങ്കം തുറക്കാൻ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സുരക്ഷാ പരിശോധന പൂർത്തിയായി ട്രയൽ റൺ നടത്തിയാൽ മാത്രമേ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങൂ. മുൻപ് ആഗസ്റ്റ് മാസം ഒന്നിന് തുരങ്കം തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന എന്ന് നടക്കുമെന്ന് ദേശീയപാത അതോറിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് നിർമാണ കമ്പനി വ്യക്തമാക്കുന്നത്.
ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഞായറാഴ്ച തുരങ്കം തുറക്കില്ലെന്ന് ഏകദേശം ഉറപ്പായി.