
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് ലാപ്ടോപ്പുകൾ നൽകി
കോട്ടയം : കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് ലാപ്ടോപ്പുകൾ നൽകി.
14 ലാപ്ടോപ്പുകളാണ് നൽകിയത്, സ്കൂളിൽ ലാപ്ടോപ്പുകൾ ഇല്ലാതിരുന്നത് മൂലം പ്രാക്ട്രിക്കൽ പരീക്ഷകൾ ഉൾപെടെ നടത്തുന്നതിൽ വലിയ ബുദ്ധിമുട്ട് കഴിഞ്ഞ വർഷങ്ങളിൽ നേരിട്ടിരുന്നു.
ഈ വർഷത്തെ’ പ്രാക്ട്രിക്കൽ പരീക്ഷകൾക്ക് മുൻപ് എം.പി ലാപ്ടോപ്പുകൾ ലഭ്യമാക്കിയത് മൂലം പ്രാക്ട്രിക്കൽ പരീക്ഷകൾ ഭംഗിയായി നടത്താൻ സാധിച്ചു എന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ലാപ്ടോപ്പുകൾ കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, വാർഡ് മെമ്പർ സുമ എബി, പി.ടി.എ പ്രസിഡൻ്റ് വി.ആർ രാജേഷ്, പ്രിൻസിപ്പൽ ചന്ദ്രിക എസ്, ഹെഡ്മാസ്റ്റർ പ്രസാദ് വി, ആർ രാജഗോപാൽ, വിനീഷ് വിജയനന്ദൻ , റിജോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.