
ഗവി… കപ്പൽ… പൊങ്കാല… യാത്രകൾ അനവധി, ഒപ്പം വനിതാദിനം ആഘോഷമാക്കാൻ വനിതകള്‍ക്കു മാത്രമായി സ്‌പെഷ്യല്‍ വണ്ടര്‍ലാ ട്രിപ്പും ; വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയുമായി കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോ
കോട്ടയം : വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയുമായി കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോ.
വനിതാദിനത്തോടനുബന്ധിച്ചു നാളെ കോട്ടയം കെഎസ്‌ആര്‍ടിസി ടൂറിസം സെല്‍ വനിതകള്‍ക്കു മാത്രമായി സ്‌പെഷ്യല്‍ വണ്ടര്‍ലാ ട്രിപ്പ് സംഘടിപ്പിക്കും.
രാവിലെ 7.30നു പുറപ്പെടുന്ന യാത്രയ്ക്കു വണ്ടര്‍ലായിലെ പ്രവേശന ഫീസ് ഉള്‍പ്പെടെ 1275 രൂപയാണ്. അവധി ദിവസങ്ങളിലുള്ള നിരക്കിന്‍റെ പകുതി രൂപ മാത്രമേ ഈടാക്കുന്നുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ മുന്‍കുട്ടി ബുക്ക് ചെയ്യണം. വനിതാ ദിനത്തില്‍ നടത്തുന്ന മറ്റൊരു യാത്രയായ കൊല്ലം സാംപ്രാണിക്കൊടി ട്രിപ്പിനു യാത്രക്കാര്‍ നിറഞ്ഞു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊങ്കാല സപെഷല്‍ ട്രിപ്പ്
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു കോട്ടയത്തുനിന്നു പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ക്കായി സ്പഷെല്‍ ട്രിപ്പ് നടത്തും.
12ന് രാത്രി 11ന് പുറപ്പെട്ടു പുലർച്ചെ തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് ക്രമീകരണം. യാത്രക്കാര്‍ക്ക് അടുപ്പ് കൂട്ടുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ തിരുവനന്തപുരം വികാസ് ഭവന്‍ ഡിപ്പോ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യകാര്‍ക്ക് പായസ കിറ്റ്, കലം, അടുപ്പ് എന്നിവ ചെറിയ നിരക്കില്‍ നല്‍കും. വിറക് യാത്രക്കാര്‍ കൊണ്ടുവരണം. ഒരാള്‍ക്ക് 670 രൂപയാണ് ഈടാക്കുന്നത്. ബുക്കിംഗ് തുടരുകയാണ്.
ഗവി യാത്രകള്‍
ഒന്‍പത്, 13, 21, തീയതികളില്‍ കോട്ടയത്തുനിന്ന് അടവി- ഗവി സ്‌പെഷല്‍ ട്രിപ്പ് നടത്തും. ഉച്ചഭക്ഷണം, കുട്ടവഞ്ചി സവാരി, ഗവി പ്രവേശന ഫീസ്, ഗൈഡ് ഫീസ് ഉള്‍പ്പെടെ ഒരാള്‍ക്ക് 1750 രൂപയാണ് ഈടാക്കുന്നത്.
കപ്പല്‍ യാത്ര
കോട്ടയം ഡിപ്പോയുടെ മറ്റൊരു സ്‌പെഷല്‍ പാക്കേജാണ് കപ്പല്‍ യാത്ര. 22നു കോട്ടയം ഡിപ്പോയില്‍നിന്ന് ഉച്ചയ്ക്ക് 12നു പുറപ്പെട്ടു 3.30നു കപ്പലില്‍ കയറി അഞ്ചു മണിക്കൂര്‍ പുറം കടലില്‍ സംഗീതവും മറ്റു കലാപരിപാടികളും ആസ്വദിച്ചു ഒരു നേരത്തെ വിഭവ സമൃദ്ധമായ ഭക്ഷണം ഉള്‍പ്പടെ നല്കുന്ന പാക്കേജിന് 3,720 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയിലേക്കു തിരികെയുമുള്ള യാത്ര എസി ബസിലായിരിക്കും.
അഞ്ചു മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ക്ക് 1,560 രൂപയാണ് ഈടാക്കുന്നത്. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വാട്‌സ് ആപ്പ് 8089158178.