00:00
കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: ഏറ്റവും കൂടുതൽ പണം പോയത് കുമരകംകാർക്ക്; പണം നഷ്ടമായവരിൽ എസ്.എൻ.ഡി.പി ശാഖകളും; വൈദികർക്കും ക്ഷേത്രങ്ങൾക്കും പൈസ നഷ്ടമായി; പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: ഏറ്റവും കൂടുതൽ പണം പോയത് കുമരകംകാർക്ക്; പണം നഷ്ടമായവരിൽ എസ്.എൻ.ഡി.പി ശാഖകളും; വൈദികർക്കും ക്ഷേത്രങ്ങൾക്കും പൈസ നഷ്ടമായി; പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ശ്രീകുമാർ

കോട്ടയം: ആയിരങ്ങളുടെ പണം തട്ടിയെടുത്ത ശേഷം പാപ്പർ ഹർജി നൽകിയ ശേഷം മുങ്ങി നടക്കുന്ന കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പൂട്ടിയതോടെ പണം നഷ്ടമായത് കുമരകം സ്വദേശികളായ ആയിരത്തിലേറെ പേർക്ക്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് കോട്ടയം സബ് കോടതി രണ്ടിൽ സമർപ്പിച്ച പാപ്പർ ഹർജി തേർഡ് ഐ ന്യൂസിനു ലഭിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നത്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലകളിലെ എസ്.എൻഡിപി ശാഖകൾക്കും, വൈദികർക്കും ക്ഷേത്രങ്ങൾക്കും പണം നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. നാഗമ്പടം മഹാദേവക്ഷേത്രവും, കോട്ടയം എസ്.എൻഡിപി യൂണിയനും, എസ്.എൻഡിപി മൈക്രോ ഫിനാൻസും പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ കുന്നത്ത്കളത്തിലിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിരിയിരിക്കുന്നത്.


കേസിൽ ഇതുവരെ 3449 പരാതിക്കാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെല്ലാകൂടി നൂറു കോടി രൂപയ്ക്കു മുകളിൽ നൽകാനുണ്ടെന്നാണ് കണ്ടെത്തൽ. പരാതിക്കാർക്കെല്ലാം കോടതി നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിൽ കേസ് പരിഗണിക്കും. 347 പേജുള്ള രേഖയാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനു മുൻപ് കുന്നത്ത്കളത്തിൽ സ്ഥാപന ഉടമ വിശ്വനാഥനും ഭാര്യും കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 33 പ്രമാണങ്ങളും സമർപ്പിച്ചിട്ടുണ്ട്. കുമാരനല്ലൂർ എൻ.കെ.ടി ഫിനാൻസിനു ഏകദേശം ഒരു കോടിയോളം രൂപ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാറുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ഗോകുലം ചിട്ടി ഫണ്ടിനും ഇത്രത്തോളം തന്നെ തുക നൽകാനുണ്ട്.
ഇടപാടുകാർ നൽകിയ സ്വർണ്ണം പണയം വച്ച വകയിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു കോടി പതിനഞ്ച് ലക്ഷവും, ഭാര്യയുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിൽ ഒരു കോടി അറുപത്തിയഞ്ച് ലക്ഷവും സ്വർണം പണയത്തിലുണ്ട്. എട്ടു കോടിരൂപയുടെ സ്വർണ്ണം ഫെഡറൽ ബാങ്കിലും, എൺപത്തിയൊൻപത് ലക്ഷം രൂപയുടെ സ്വർണം കാത്തലിക് സിറിയൻ ബാങ്കിലും പണയം വച്ചിട്ടുണ്ട്. ചങ്ങനാശേരി കാത്തലിക് സിറിയൻ ബാങ്കിൽ രണ്ടു കോടി രൂപയുടെ സ്വർണ്ണവും നിലവിൽ പണയത്തിലുണ്ട്. കാത്തലിക് സിറിയൻ ബാങ്കിൽ നിന്നു ഫിനാൻസ് എടുത്ത് വാങ്ങിയ വോക്‌സ് വാഗൺ വെന്റോ, മഹീന്ദ്ര സൈലോ, ടാറ്റാ സുമോ വാഹനങ്ങളും ബാധ്യത പട്ടികയിലുണ്ട്.
പണം നഷ്ടമായ ആളുകൾക്കു ഇത് തിരികെ ലഭിക്കണമെങ്കിൽ കോട്ടയം സബ് കോടതിയിൽ സത്യവാങ് മൂലം സമർപ്പിക്കണം. സത്യവാങ് മൂലവും കുന്നത്ത്കളത്തിൽ ഗ്രൂപ്പിലെ ഇടപാട് സംബന്ധിച്ച രേഖകളുമായാ വേണം ഇവർ കോടതിയെ സമീപിക്കാൻ. ഐപി 4/18 എന്ന കേസ് നമ്പരിലാണ് ഹർജി സമർപ്പിക്കേണ്ട്ത്. പണം നഷ്ടമായ ഒരു വിഭാഗം പരാതിക്കാർക്കു വേണ്ടി തോമസ് രാജൻ അസോസിയേറ്റ്‌സ് കോടതിയിൽ വക്കാലത്ത് സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group