play-sharp-fill
എല്ലാ മേഖലയിലെയും തൊഴിലാളിക്ക് സ്നേഹാദരവ് നൽകിയ കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനം ചരിത്ര സംഭവം : അജയൻ കെ  മേനോൻ; പ്രമുഖ ജ്വല്ലറി ഉടമയും, ജീവകാരുണ്യ പ്രവർത്തകനുമായ അച്ചായൻസ് ഗോൾഡ് ടോണി വർക്കിക്കു കൾച്ചറൽ സൊസൈറ്റിയുടെ സ്നേഹാദരവു നല്കി

എല്ലാ മേഖലയിലെയും തൊഴിലാളിക്ക് സ്നേഹാദരവ് നൽകിയ കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനം ചരിത്ര സംഭവം : അജയൻ കെ മേനോൻ; പ്രമുഖ ജ്വല്ലറി ഉടമയും, ജീവകാരുണ്യ പ്രവർത്തകനുമായ അച്ചായൻസ് ഗോൾഡ് ടോണി വർക്കിക്കു കൾച്ചറൽ സൊസൈറ്റിയുടെ സ്നേഹാദരവു നല്കി

സ്വന്തം ലേഖകൻ

കുമ്മനം : അറവുപുഴ ഹെവൻസ് പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെയ്‌ദിനാഘോഷം ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതി ചേർത്ത ഒന്നായി മാറി. വിവിധ തൊഴിൽ മേഖലകളിലെ നൂറുകണക്കിന് പേർ ഒഴുകിയെത്തിയ പരിപാടി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ K. മേനോൻ ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രശ്മി പ്രസാദ് വനിത തൊഴിലാളികൾക്കായി തൊഴിൽ മെയ്‌ദിന സന്ദേശം നൽകി.

പ്രമുഖ ജ്വല്ലറി ഉടമയും,തൊഴിലാളികളെ ചേർത്ത് നിർത്തുന്ന ജീവകാരുണ്യ പ്രവർത്തകനുമായ അച്ചായൻസ് ഗോൾഡ് ടോണി വർക്കിക്കു കൾച്ചറൽ സൊസൈറ്റിയുടെ സ്നേഹാദരവു പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ K മേനോൻ നൽകി…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിൽ നിയമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ കോട്ടയം താലൂക്ക്‌ ലീഗൽ സെർവിസിസ് കമ്മിറ്റി പാനൽ അഡ്വാക്കറ്റ് AD. വിവേക് മാത്യു നയിച്ചു.INTUC യെ പ്രതിനിധീകരിച്ചു K., സന്തോഷ്‌ കുമാർ, STU പ്രതിനിധി ഹലീൽ റഹ്മാൻ, SDTU പ്രതിനിധി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു

വാർഡ് മെമ്പർ മാരായ സെമീമാ VS, ഷൈനി ടീച്ചർ, പുഴയോരം ഫെസ്റ്റ് രക്ഷധികാരികളായ നൂറുദ്ധീൻ മേത്തർ, രാജു മണ്ണൂർ, തുടങ്ങിയവർ വിവിധ തൊഴിൽ മേഖലയിലെ പ്രായമായവരെ ആദരിച്ചു…

കുമ്മനം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ SA ശംസുദ്ധീൻ, സെക്രട്ടറി ഇസ്മായിൽ കുമ്മനം, ട്രെഷറർ വിജയൻ ശ്രുതിലയം,പുഴയോരം ഫെസ്റ്റ് ട്രെഷറർ അബ്ദുൽകരീം, കൾച്ചറൽ സൊസൈറ്റി ജോന്റ് സെക്രട്ടറി അൻസാർഷാ കുമ്മനം തുടങ്ങിയവർ തൊഴിലാളികൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു…

കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ എല്ലാ പരിപാടികൾക്കും എല്ലാവിധ പിന്തുണയും നൽകി കൂടെ നിൽക്കുന്ന ഏഴാം വാർഡ് മെമ്പർ സെമീമാ VS, എട്ടാം വാർഡ് മെംബർ ഷൈനി ടീച്ചർ എന്നിവർക്ക് കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ പ്രത്യേക സ്നേഹാദരവ് നൽകി

യോഗത്തിൽ കുമ്മനം കൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ജാബിർ ഖാൻ അധ്യക്ഷത വഹിച്ചു… വൈസ് പ്രസിഡന്റ്‌ ഫൈസൽ പുളിൻതാഴ സ്വാഗതവും,ട്രഷറർ വിജയൻ ശ്രുതിലയം നന്ദിയും പറഞ്ഞു