video
play-sharp-fill

ചൂണ്ടയിടുന്നതിനിടെ കുമരകം പുത്തൻകായലിൽ വള്ളം മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിൽ

ചൂണ്ടയിടുന്നതിനിടെ കുമരകം പുത്തൻകായലിൽ വള്ളം മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിൽ

Spread the love

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : വള്ളത്തിലെത്തി കുമരകം പുത്തൻകായലിൽ ചൂണ്ടയിടുന്നതിനിടെ വള്ളം മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൂണ്ടയിടുന്നതിനിടെ കാണാതായ കണങ്കര തകിടി വെളിയിൽ സുജിത്തിന്റെധ(25) മൃതദേഹമാണ് കണ്ടെത്തിയത്.

കുമരകത്ത് വേമ്പനാട്ടുകായലിൽ ആലപ്പുഴയിൽ നിന്നും വള്ളത്തിൽ ചൂണ്ടയിടാൻ നാലംഗ സംഘത്തിനൊപ്പമെത്തിയ യുവാവിനെയാണ് വള്ളം മുങ്ങി കാണാതായത്. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ വെള്ളത്തിൽ നിന്നും സാഹസികമായി രക്ഷപെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കൊപ്പമുണ്ടായിരുന്ന അരുൺ പ്രസാദ്, ബിബിൻ, ഷാജു, എന്നിവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു മണിയോടെ ചീപ്പുങ്കലിന് പടിഞ്ഞാറ് പുത്തൻകായൽ ജെട്ടിക്കു സമീപത്തു വച്ചാണ് ഇവർ സഞ്ചരിച്ച വള്ളം മുങ്ങിയത്.

ആലപ്പുഴ കണ്ണങ്കരയിൽ നിന്നും ചൂണ്ടയിടുന്നതിനായാണ് നാലംഗ സംഘം വള്ളത്തിൽ എത്തിയത്. ചൂണ്ട ഇട്ടശേഷം തിരികെ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം കാറ്റിലും കോളിലും പെട്ട് മുങ്ങുകയായിരുന്നു.

രണ്ടാഴ്ച മുൻപ് ഇത്തരത്തിൽ മീൻ പിടിക്കാൻ ചൂണ്ടയുമായി എത്തിയ നാലംഗ സംഘത്തെ ആലപ്പുഴയ്ക്കു പോകുകയായിരുന്ന ബോട്ട് ജീവനക്കാരാണ് രക്ഷപെടുത്തിയിരുന്നത്. രണ്ടു ദിവസങ്ങൾക്കു ശേഷം സമാന രീതിയിൽ അപകടത്തിൽപ്പെട്ടവരെയും ബോട്ട് ജീവനക്കാർ ചേർന്നാണ് രക്ഷപെടുത്തിയിരുന്നത് ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വള്ളം മുങ്ങി അപകടം ഉണ്ടായത്.