video
play-sharp-fill
കോട്ടയം കുമരകം റോഡിൽ നിയന്ത്രണം നഷ്ടമായ ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം; കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം കുമരകം റോഡിൽ നിയന്ത്രണം നഷ്ടമായ ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം; കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് നിയന്ത്രണം നഷ്ടമായ ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ പാടശേഖരത്തിലെ വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോഴേയ്ക്കും കാറിനുളളിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങിയിരുന്നു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

കുമരകം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.