
കുമരകം: ശ്രീനാരായണ ഗുരു 1903ല്‍ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ പുതുക്കുന്നതിനു സംഘടിപ്പിക്കുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി കോട്ടത്തോട്ടില്‍ സെപ്റ്റംബര്‍ ഏഴിനു നടക്കും.
ചതയദിനത്തില്‍ നടക്കുന്ന 122-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ പ്രവര്‍ത്തനോദ്ഘാടനം കുമരകം ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസ് യുപി സ്‌കൂള്‍ ഹാളില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. വള്ളംകളിക്കുള്ള ആദ്യസംഭാവന പി. വിജയന്‍ പുറത്തേച്ചിറയില്‍നിന്നും മന്ത്രി ഏറ്റുവാങ്ങി.
ക്ലബ്ബ് പ്രസിഡന്‍റ് വി.പി. അശോകന്‍ അധ്യക്ഷത വഹിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സാബു, എസ്കെഎം ദേവസ്വം പ്രസിഡന്‍റ് എ.കെ. ജയപ്രകാശ്, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍ഷാ ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവിതാ ലാലു, സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ കെ. കേശവന്‍, പി.വി. ഏബ്രഹാം, ക്ലബ്ബ് ജനറല്‍ സെക്രട്ടറി എസ്.ഡി. പ്രേംജി, ട്രഷറര്‍ എസ്.വി. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.







