കുമരകം എസ് എൻ ഡി പി ശാഖയും യൂത്ത്മൂവ് മെന്റും രവിവാര പാഠശാല വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി

Spread the love

 

കുമരകം: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38 കുമരകം വടക്കിൻ്റെയും യൂത്ത്മൂവ്മെൻ്റ് 225 കുമരകം വടക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രവിവാര പാഠശാല വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി.

ശ്രീനാരായാണ ഗുരുദേവ തൃപ്പാദങ്ങളാൽ പ്രതിഷ്ഠാകർമ്മം നിർവഹിച്ച ഉല്ലല ഓംകാരേശ്വരക്ഷേത്രം, ചെമ്മനത്തുകര സുബ്രമണ്യസ്വാമി ക്ഷേത്രം,

പൂന്തോട്ട ശ്രീനാരായണ വല്ലഭസ്വാമിക്ഷേത്രം, സ്വാമി തൃപ്പാദങ്ങളാൽ സ്ഥാപിതമായ ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പഠനയാത്ര നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മെട്രോയിലൂടെ കൊച്ചിയെ തൊട്ടറിഞ്ഞ് ആലുവ മുതൽ തൃപ്പൂണിത്തറ വരെ യാത്ര ചെയ്ത ശേഷം തൃപ്പൂണിത്തറ ഹിൽപ്പാലസിലെത്തിയ വിദ്യാർത്ഥികൾക്ക് അവിടുത്തെ ചരിത്രം നേരിട്ടറിയാൻ അവസരമുണ്ടായി.

ശാഖായോഗത്തിൻ്റെ രവിവാരപാഠശാലയിലെ വിദ്യർത്ഥികൾക്കായി എല്ലാവർഷവും നടത്തിവരുന്ന പഠനയാത്രയുടെ ഭാഗമായിട്ടാണ് ഈ യാത്ര സംഘടിപ്പിച്ചത്. ശാഖായോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ, യൂത്ത്മൂവ്മെൻറ് പ്രവർത്തകർ, പാഠശാലാ അദ്ധ്യാപകർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.