കുമരകം കലാഭവനിൽ നിത്യഹരിത വസന്തം പാട്ട് കൂട്ടം ഞായറാഴ്ച:

കുമരകം കലാഭവനിൽ നിത്യഹരിത വസന്തം പാട്ട് കൂട്ടം ഞായറാഴ്ച:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രേംനസീർ ഓർമ്മയ്ക്കായി “നിത്യഹരിത വസന്തം” എന്ന പേരിൽ പാട്ട് കൂട്ടം സംഘടിപ്പിക്കും.

ഫെബ്രുവരി 11 ഞായർ പകൽ രണ്ടുമണിക്ക് കലാഭവൻ ഹാളിലാണ് പാട്ടുകൂട്ടം അരങ്ങേറുക. നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ ഓർമ്മയ്ക്കായി നടത്തുന്ന പാട്ട് കൂട്ടത്തിൽ നസീർ

അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഏവർക്കും ആലപിക്കാൻ കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ അവസരം ഒരുക്കിയിരിക്കുകയാണെന്ന് കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി, സെക്രട്ടറി എസ് ഡി പ്രേംജി എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group