ഡ്രൈവിങ് ലൈസൻസ് അച്ചടിച്ചു നല്‍കുന്നില്ല; വിശദീകരണം തേടി ഹൈക്കോടതി:

ഡ്രൈവിങ് ലൈസൻസ് അച്ചടിച്ചു നല്‍കുന്നില്ല; വിശദീകരണം തേടി ഹൈക്കോടതി:

Spread the love

 

സ്വന്തം ലേഖകൻ
കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് അച്ചടിച്ചു നല്‍കാത്തതിന്ന് വിശദീകരണം തേടി ഹൈക്കോടതി

അച്ചടിച്ച രൂപത്തില്‍ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്.

കൊച്ചി സ്വദേശി എൻ. പ്രകാശ് നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നിർദ്ദേശം. ലൈസൻസും മറ്റും അച്ചടിച്ച് എത്തിച്ചു നല്‍കാൻ ഫീസ് വാങ്ങിയ ശേഷം അതു നല്‍കാത്തതു അനുവദിക്കാനാകില്ലെന്ന് ഹർജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദേശപ്രകാരം ലൈസൻസ് ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും വാഹനവുമായി പുറത്തുപോകുമ്പോഴെല്ലാം ഫോണ്‍ കൊണ്ടുപോകുന്ന ശീലമില്ല. ലൈസൻസ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ ഫോണില്‍ ചാർജും റേഞ്ചും ഉണ്ടെന്ന് ഉറപ്പാക്കാനാകില്ലെന്നും ഹർജിയില്‍ പറയുന്നു.