
കുമരകം: കുമരകം അപ്‌സര ജംഗ്‌ഷനിൽ രണ്ടാം നമ്പർ ഷാപ്പിനു സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ തിരിച്ചറിഞ്ഞു.. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ കുമരകം പള്ളിച്ചിറയിൽ കമ്പിയിൽ വീട്ടിൽ അനീഷ് (42 )ആണ്.
അനീഷ് കോട്ടയം റെയിൽവെ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയാണ്. ബൈക്കിൽ ഉണ്ടായിരുന്നത് ചീപ്പുങ്കൽ സ്വദേശി ആൻ്റണി അറയിൽ (53) ആണ്. ആൻ്റണിയുടെ ഇടതു കൈക്കാണ് പരിക്കേറ്റത്.
ഇയാളെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് കാര്യമായ പരുക്കുകളില്ല. ഇന്ന് ഉച്ചക്ക് 12-നായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ രക്ഷാപ്രവർത്തനം നടത്തിയത്.



