
വൈക്കം:
ഭക്തിയുടെ നിറവിൽ കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ ശ്രീ ആജ്ഞനേയ ക്ഷേത്രത്തിലെ ഉൽസവത്തിന് തുടക്കമായി.
ഉൽസവത്തിന്റെ മുന്നോടിയായി നടന്ന ദീപപ്രയാണ ഘോഷയാത്ര പ്രത്യേകം തയ്യറാക്കിയ രഥത്തിൽ തോട്ടകം കല്ലുപുരക്കൽ ഘണ്ഠ കർണ്ണാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ സമാപിച്ചു. കൊച്ചങ്ങാടി ജംഗഷനിൽ ആജ്ഞനേയ മഠാധിപതി രാമചന്ദ്ര സ്വാമികൾ ദീപജ്യോതി ഏറ്റുവാങ്ങി.
കൊച്ചങ്ങാടിയിൽ നിന്നും താലപ്പൊലി, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് രഥഘോഷയാത്ര ആ ജ്‌ഞനേയ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ ശ്രീരാമന്റെയും ഹനുമത് സ്വാമിയുടെയും ശ്രീകോവിലിന് സമീപം പ്രത്യേകം തയ്യറാക്കിയ മണ്ഡപത്തിൽ ദീപ ജ്യോതി സമർപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉൽസവം സമാപിക്കുന്നതുവരെ ദീപം കെടാതെ കാക്കും.മേൽശാന്തി പ്രവീഷ് ശാന്തി , ക്ഷേത്രം പ്രസിഡണ്ട് പി. ബാലകൃഷ്ണപിള്ള സെക്രട്ടറി എൻ. ഡി. രാജു , സുരേഷ് ചിങ്ങ റോത്ത്, കെ.ജോമോൻ . രാമാ മനോഹരൻ എന്നിവർ
നേതൃത്വം നല്കി.
ഇന്നു രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം, എട്ടിന് താബൂല സമർപ്പണം, ശ്രീരാമ സ്വാമിക്ക് അഷ്ടാഭിഷേകം, 11ന് പുല്ലാംകുഴൽ സംഗീതം എന്നിവ നടന്നു. വൈകുന്നേരം അഞ്ചിന് ശ്രീരാമ സഹസ്രനാമാർച്ചന 6.45 ന് ദക്ഷിണ ഭാരത സാമ്പ്രദായിക ഭജന.
നാളെ (20ന് )രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഏഴിന് ആജ്ഞനേയ സ്വാമിക്ക് അഷ്ടാഭിഷേകം, മഹാനിവേദ്യം, 10.45ന് വീരനാട്യം, വൈകുന്നേരം 6.45ന് തിരുവാതിര, ഏഴിന് റിഥം ദി ട്രെൻസ് ഓഫ് ഡാൻസ് എന്നിവ നടക്കും.
21ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ബ്രമ്മകലശപൂജ, കലശാഭിഷേകം, ദേവിക്ക് അഷ്ടാഭിഷേകം,10.30 ന് ബ്രഹ്മ കലശാഭിഷേകം 12ന് ഭക്തി ഗാനമേള, 12.30 ന് പ്രസാദഊട്ട്, വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം 6.45 ന് ഭക്തി ഗാനസുധ എട്ടി ന് വടക്കുപുറത്ത് വലിയ ഗുരുതി.
ഹനുമദ് ജയന്തി ദിനമായ 23ന്
രാവിലെ 6.30ന് ക്ഷീരാഭിഷേകം, ഒൻപതിന് വിശേഷാൽ പിറന്നാൾ പൂജ , ഹനുമദ് പൂജ, 6.45ന് കോൽകളി .