
തിരുവനന്തപുരം: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി (KBFPCL)യില്‍ കമ്പനി സെക്രട്ടറി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
അകെ ഒരു ഒഴിവ് ആണ് ഉള്ളത്. 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 29-12-2025 ആണ്.
യോഗ്യതാ മാനദണ്ഡങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) യുടെ അസോസിയേറ്റ് മെമ്പർഷിപ്പ് (ACS) ഉണ്ടായിരിക്കണം.
കമ്പനി സെക്രട്ടറിയായി കുറഞ്ഞത് 5 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം.
കമ്പനിയുടെ നിയമപരവും റെഗുലേറ്ററി നടപടികളെക്കുറിച്ചുള്ള അറിവ് വേണം.
കമ്പനീസ് ആക്‌ട് അറിഞ്ഞിരിക്കണം.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക. നിർദേശിച്ച ചുമതലകള്‍ വിജയകരമായി പൂർത്തിയാക്കിയാല്‍, കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ കരാർ കാലാവധി നീട്ടിയേക്കും. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 70,000 രൂപ ശമ്പളം ലഭിക്കും.
ഷോർട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ക്ഷണിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഇന്റർവ്യൂ തീയതി ഇ-മെയില്‍ അല്ലെങ്കില്‍ ഫോണ്‍ വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക.







