കോട്ടയം ജില്ലയില്‍ 2214 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.58 ശതമാനം; 2198 പേര് രോഗമുക്തരായി
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 2214 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2187 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 27 പേര് രോഗബാധിതരായി. പുതിയതായി 12591 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.58 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 795 പുരുഷന്മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2198 പേര് രോഗമുക്തരായി. 8914 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 272193 പേര് കോവിഡ് ബാധിതരായി. 259494 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49883 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-192
കാഞ്ഞിരപ്പള്ളി-96
ഏറ്റുമാനൂര്‍-67
രാമപുരം-65
ചിറക്കടവ്-58
പനച്ചിക്കാട്-55
കല്ലറ-54
എരുമേലി-53
മണിമല-45
മാഞ്ഞൂര്‍-44
അയര്‍ക്കുന്നം-43
കടപ്ലാമറ്റം-42
പൂഞ്ഞാര്‍-41
മുണ്ടക്കയം, പാമ്പാടി, തിരുവാര്‍പ്പ്-38
കറുകച്ചാല്‍-36
വാകത്താനം-35
അതിരമ്പുഴ, കങ്ങഴ, വെള്ളാവൂര്‍-34
ചങ്ങനാശേരി, ഭരണങ്ങാനം-33
തലയോലപ്പറമ്പ്-32
മാടപ്പള്ളി-31
കടുത്തുരുത്തി-30
അകലക്കുന്നം, വെള്ളൂര്‍-29
മണര്‍കാട്, കുരോപ്പട, ഞീഴൂര്‍-28
കരൂര്‍-27
കടനാട്, തിടനാട്-26
പള്ളിക്കത്തോട്, മരങ്ങാട്ടുപിള്ളി-25
ഈരാറ്റുപേട്ട, പുതുപ്പള്ളി, വൈക്കം-24
മേലുകാവ്, പാലാ, ആര്‍പ്പൂക്കര, വാഴൂര്‍-23
കോരുത്തോട്-22
വാഴപ്പള്ളി, ചെമ്പ്, മുളക്കുളം-21
കിടങ്ങൂര്‍, കാണക്കാരി, കുറിച്ചി-19
കുറവിലങ്ങാട്-18
പായിപ്പാട്, വിജയപുരം, മീനച്ചില്‍-17
ടി.വി പുരം, മുത്തോലി, മറവന്തുരുത്ത്, തൃക്കൊടിത്താനം-16
പാറത്തോട്, കുമരകം-15
കൊഴുവനാല്‍, വെളിയന്നൂര്‍-14
ഉഴവൂര്‍, കൂട്ടിക്കല്‍-13
തലപ്പലം, നെടുംകുന്നം-12
നീണ്ടൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മീനടം-11
തലയാഴം, ഉദയനാപുരം, എലിക്കുളം-9
അയ്മനം, വെച്ചൂര്‍-8
തലനാട്-7
തീക്കോയി, മൂന്നിലവ്-6