കെടിഎം 125 ഡ്യൂക്ക് വിപണിയിലേയ്ക്ക്
സ്വന്തം ലേഖകൻ
കൊച്ചി: പുതിയ കെടിഎം 125 ഡ്യൂക്ക് വിപണിയിൽ അവതരിപ്പിച്ചു. 124.7 സിസി ഒറ്റ സിലിണ്ടർ എഞ്ചിനാണ് 125 ഡ്യൂക്കിൽ തുടിക്കുക. എഞ്ചിൻ 9.250 ആർപിഎം -ൽ 14.3 ബിഎച്ച്പി കരുത്തും 8.000 ആർപിഎം -ൽ 12 എൻഎം റ്റോർക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയർബോക്സ്. 148 കിലോ ഭാരമുള്ള ബൈക്കിൽ 10.2 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്ക് ഒരുങ്ങുന്നു. 125 സിസി ശ്രേണിയിൽ ട്രെല്ലിസ് ഫ്രെയിമും അലൂമിനിയം സ്വിങ്ങ്ആമും അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് കെടിഎം 125 ഡ്യൂക്ക്. 1.18 ലക്ഷം രൂപയാണ് വില. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പോകാൻ ഡ്യൂക്കിന് കഴിയും. വൈറ്റ്, ബ്ലാക്ക്, ഓറഞ്ച് എന്നീ മൂന്നു നിറങ്ങളിലാണ് ബൈക്ക് വിൽപ്പനയ്ക്കു വരിക. കെടിഎം ഡീലർഷിപ്പുകൾ 125 ഡ്യൂക്കിനായുള്ള ബുക്കിംഗ് ഒരുമാസം മുമ്പെ ആരംഭിച്ചിരുന്നു. ബുക്കിംഗ് തുക 1,000 രൂപ
Third Eye News Live
0