
കൊല്ലം: കൊട്ടാരക്കര വയ്ക്കലില്‍ രണ്ട് കെഎസ്ആർടിസി ബസുകളും പെട്രോളുമായെത്തിയ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
എംസി റോഡില്‍ ഇന്നുച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
കോട്ടയത്തേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും ടാങ്കർ ലോറിയും ആദ്യം കൂട്ടിയിടിച്ചു. ഇതിനു പിന്നാലെയെത്തിയ അടൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ഷട്ടില്‍ ബസ് ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.
ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറെ ഏറെ നേരത്തെ പരാശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലടക്കം പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.







