Wednesday, April 22, 2026

പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം. 4000 രൂപയാണ് മോഷണം പോയത്.

ഷര്‍ട്ടിടാതെ കടയ്ക്കുള്ളില്‍ കയറിയ ആളാണ് മേശക്കുള്ളില്‍ നിന്നും പണം കവര്‍ന്നത്. കടയിലെ ജീവനക്കാരന്‍ നാരങ്ങാവെള്ളം എടുത്തുകൊണ്ടിരുന്നപ്പോഴാണ് മോഷ്ടാവ് അകത്തു കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മോഷണം നടന്നത്. പിന്നീട് മേശയിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്.

പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.