കെ​എ​സ്ആ​ർ​ടി​സി 15 അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾകൂടി തുടങ്ങുന്നു

കെ​എ​സ്ആ​ർ​ടി​സി 15 അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾകൂടി തുടങ്ങുന്നു

സ്വന്തംലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​തി​​​യ 15 അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​ടി ആ​​രം​​ഭി​​ക്കു​​ന്നു. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ചേ​​​ർ​​​ത്ത​​​ല, ക​​​ണ്ണൂ​​​ർ, മാ​​​ന​​​ന്ത​​​വാ​​​ടി, സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി, നി​​​ല​​​മ്പൂർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഊ​​​ട്ടി, വേ​​​ളാ​​​ങ്ക​​​ണ്ണി, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, പ​​​ള​​​നി, ഗൂ​​​ഡ​​​ല്ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ.
കേ​​​ര​​​ള-​​​ത​​​മി​​​ഴ്നാ​​​ട് അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ബ​​​സ് സ​​​ർ​​​വീ​​​സി​​​ന്‍റെ പു​​​തി​​​യ ക​​​രാ​​​ർ പ്ര​​​കാ​​​രം 49 റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​യി 89 പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.
എ​​​റ​​​ണാ​​​കു​​​ളം-​​​ചെ​​​ന്നൈ, അ​​​ർ​​​ത്തു​​​ങ്ക​​​ൽ-​​​വേ​​​ളാ​​​ങ്ക​​​ണ്ണി, ഇ​​​ടു​​​ക്കി-​​​ക​​​മ്പം​​​മേ​​​ട്, കോ​​​ട്ട​​​യം-​​​മ​​​ധു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഊ​​​ട്ടി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കു​​​ള​​​ച്ച​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​തേ​​​ങ്ങാ​​​പ്പ​​​ട്ട​​​ണം തു​​​ട​​​ങ്ങി​​​യ റൂ​​​ട്ടു​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ത​​​മി​​​ഴ്നാ​​​ട് ബ​​​സു​​​ക​​​ൾ​​​ക്ക് 30 റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​യി 54 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
അ​​​തേ​​​സ​​​മ​​​യം ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള സ​​​ർ​​​വീ​​​സ് ന​​​ഷ്ട​​​മാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ​​​യു​​​ള്ള ക​​​രാ​​​റി​​​ൽ നി​​​ന്നു റൂ​​​ട്ടു​​​ക​​​ളി​​​ലും കി​​​ലോ​​​മീ​​​റ്റ​​​റി​​​ലും കു​​​റ​​​വ് വ​​​രു​​​ത്തി​​​യാ​​​ണ് പു​​​തി​​​യ ക​​​രാ​​​റെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.