
കൊല്ലം: കെ.എസ്.ആര്‍.ടി.സി.ബസുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഉള്‍പ്പെട്ടിട്ടുള്ള അപകടവിവരങ്ങള്‍ ശേഖരിക്കുന്നു. 2023, 2024 വര്‍ഷങ്ങളിലെ അപകടങ്ങളുടെ വിശദവിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനാണ് അപകടങ്ങളുടെ വിശദാംശങ്ങള്‍ യൂണിറ്റുകളില്‍നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്.
അപകടങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമാക്കുന്നതിനും അപകടനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് വിവരശേഖരണം. ഇതിനായി ആക്‌സിഡെന്റ് മോണിറ്ററിങ് സെല്ലില്‍ രണ്ടു ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും സംഭവിച്ച മരണത്തിലെത്തിയതും ഗുരുതര പരിക്കുകള്‍ ഉണ്ടായതുമുള്‍പ്പെടെ എല്ലാ അപകടങ്ങളുടെയും വിവരങ്ങള്‍ യൂണിറ്റുകള്‍ കൃത്യതയോടുകൂടി പരിശോധിച്ച് ആക്‌സിഡെന്റ് സെല്ലിന്റെ ഡേറ്റ എന്‍ട്രിക്കായി അയയ്ക്കണമെന്നാണ് നിര്‍ദേശം.
അപകടങ്ങളും നഷ്ടപരിഹാരങ്ങളും വഴി കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തികബാധ്യതയെ മറികടക്കാനുള്ള നടപടികള്‍ക്കു മുന്നോടിയായാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതിന് മുഴുവന്‍ വിവരങ്ങളും ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി നല്‍കിയെന്ന് വര്‍ക്‌സ് മാനേജര്‍ ആക്‌സിഡെന്റ് മോണിറ്ററിങ് സെല്‍, മേഖലാ ചീഫ് ട്രാഫിക് ഓഫീസര്‍മാര്‍, യൂണിറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 ഫെബ്രുവരിമുതല്‍ ഉണ്ടാകുന്ന എല്ലാ അപകടങ്ങളുടെയും പ്രാഥമിക അപകട റിപ്പോര്‍ട്ടുകള്‍ 24 മണിക്കൂറിനകവും അപകടത്തെക്കുറിച്ചുള്ള വിശദവിവരം ഏഴുദിവസത്തിനുള്ളിലും യൂണിറ്റുകളില്‍നിന്നും ലഭ്യമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജി.പി.പ്രദീപ്കുമാര്‍ നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.







