കെഎസ്‌ആര്‍ടിസിയിലെ സാമ്പത്തിക തട്ടിപ്പ് പുറത്ത് ; ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവും കണ്ടെത്തി സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

 

കൊച്ചി : കെഎസ്‌ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സജിത്ത് കുമാര്‍ ടി എസിന് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റാണ് സജിത്ത് കുമാര്‍.വിജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

 

2022 ല്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂണിറ്റില്‍ എത്തി ഒരു സ്റ്റാളിന്‍റെ മൂന്ന് മാസത്തെ വാടക രസീത് എഴുതിയെന്നതാണ് സജിത്ത് ടി എസ് കുമാറിനെതിരെയുള്ള കുറ്റം. സ്റ്റാളിന്‍റെ ലൈസൻസിക്കൊപ്പം എത്തിയാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് ടി എസ് കുമാര്‍ മൂവാറ്റുപുഴ യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാൻ അനുവാദമില്ലെന്നിരിക്കെ സജിത് ടി എസ് കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിദേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തത്.