കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം: യുവാവിനെ കൈകാര്യം ചെയ്ത് യുവതി, തുടർന്ന് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ യുവതി കൈകാര്യം ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍സിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ 23കാരിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെ കൈകാര്യം ചെയ്തത്. ബസ് താമരശ്ശേരിയില്‍ എത്തിയ ഉടന്‍ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉള്‍പ്പെടെ യുവാവിനെ പിടികൂടി താമരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ഏൽപ്പിച്ചു.
എന്നാല്‍ യുവാവിന് കിട്ടേണ്ടത് കിട്ടിയതിനാല്‍ യുവതി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. യുവതിയെ പൊലീസിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group