play-sharp-fill
കെഎസ്ആര്‍ടിസി യാത്രയില്‍ ഇനി ‘വെള്ളം കുടിക്കാം’ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലെ സര്‍വീസുകളില്‍ പുതിയ സൗകര്യം

കെഎസ്ആര്‍ടിസി യാത്രയില്‍ ഇനി ‘വെള്ളം കുടിക്കാം’ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലെ സര്‍വീസുകളില്‍ പുതിയ സൗകര്യം

 

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ലിറ്ററിന് പതിനഞ്ച് രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലെ സര്‍വീസുകളില്‍ ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റ് യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിൽ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാം.

 

പ്രതിദിനം ചൂടി കൂടിവരുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നത്. അധിക വരുമാനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. അധിക നിരക്കില്‍ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികള്‍ ദിവസവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി.

 

ബള്‍ക്ക് പര്‍ച്ചേസിംഗ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ വിലയില്‍ ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group