video
play-sharp-fill

Friday, May 23, 2025
HomeMainകെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസര്‍ ക്യാമറ; ഡ്രൈവര്‍ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കില്‍ ക്യാമറ...

കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസര്‍ ക്യാമറ; ഡ്രൈവര്‍ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കില്‍ ക്യാമറ മുന്നറിയിപ്പുകള്‍ നല്‍കും; ആദ്യം ക്യാമറകള്‍ സ്ഥാപിക്കുന്നത് ദീർഘദൂര ബസുകളിൽ

Spread the love

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ കെഎസ്‌ആർടിസി ബസുകളില്‍ സെൻസർ കാമറകള്‍ സ്ഥാപിക്കുന്നു.

ദീർഘദൂര ബസുകളിലാണ് ആദ്യം ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും.

ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ഇതുവഴി അപകടങ്ങള്‍ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സെൻട്രല്‍ റോഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങള്‍ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങള്‍ക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments