Thursday, April 23, 2026

കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിന് തിരിച്ചടി

Spread the love

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് തിരിച്ചടി.
ബസിന്റെ മുന്നിലെ ഗ്ലാസിന് സമീപം കുപ്പി സൂക്ഷിച്ചത് ജീവനക്കാരുടെ ശ്രദ്ധക്കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഡ്രൈവറിനും കണ്ടക്ടറിനുമെതിരേ നടപടി സ്വീകരിച്ചത്. മന്ത്രി ബസ് തടഞ്ഞുനിര്‍ത്തിയതും ജീവനക്കാരെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്തിരുന്നു.

video
play-sharp-fill

എന്നാല്‍, മന്ത്രി ബസ് തടഞ്ഞ സംഭവം കഴിഞ്ഞ രണ്ടു ദിവസത്തിന് ശേഷമാണ് ഇതില്‍ വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയത്. വിവരാവകാശ രേഖപ്രകാരമാണ് മന്ത്രിയുടെ നടപടിയും ബസിലെ സൗകര്യങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ എത്തി തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ച് പുറത്തിറക്കിയ ശേഷം പ്ലാസ്റ്റിക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ച് കൊടുക്കുകയും, ഇത് നീക്കം ചെയ്യാത്തതില്‍ ജീവനക്കാരെ ശാസിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്‌സ് വെച്ചിട്ടുണ്ട്. പുതിയ ബസുകളെല്ലാം അത് വെച്ചാണ് വരുന്നത്. 2000-3000 ടിന്നുകള്‍ വാങ്ങിവെച്ചു. ബസ് സ്റ്റേഷനില്‍ വയ്ക്കാനും ടിന്നുകള്‍ വാങ്ങിവെച്ചു. എന്നിട്ടും, വാഹനത്തിന്റെ ഡാഷിന്റെ മുന്‍പില്‍ മാലിന്യം ഇടുന്ന ഡ്രൈവര്‍ക്കെതിരേ നടപടിയുണ്ടാകും. ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം.