കോഴിക്കോട് ലോഡ് ഇറക്കാൻ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; ഒരു മരണം; അഞ്ചുപേര്‍ക്ക് പരിക്ക്

Spread the love

കോഴിക്കോട്: അരീക്കോട് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടി ലോഡ് ഇറക്കുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ബസ് ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. ലോറിയിലെ മൂന്നുപേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group