video
play-sharp-fill

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെക്കൊണ്ട് ബസ് കഴുകിപ്പിച്ച സംഭവം; ഡ്രൈവറെ സര്‍വീസില്‍ നിന്ന് മാറ്റി

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെക്കൊണ്ട് ബസ് കഴുകിപ്പിച്ച സംഭവം; ഡ്രൈവറെ സര്‍വീസില്‍ നിന്ന് മാറ്റി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ ഛര്‍ദിച്ച്‌ അവശയായ പെണ്‍കുട്ടിയെക്കൊണ്ട് ബസ് കഴുകിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി.

നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ എസ് എൻ ഷിജിയെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവറുടെ മക്കള്‍ക്കാണ് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദന്തഡോക്ടറെ കണ്ട് ആശുപത്രിയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടിയും സഹോദരിയും.
പെണ്‍കുട്ടി ബസിനുള്ളില്‍ ഛര്‍ദിച്ചതോടെ ദേഷ്യപ്പെട്ട ഡ്രൈവര്‍ സഹോദരിമാരെക്കൊണ്ട് ബസ് കഴുകിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.