ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ വിനായകനെ പൊലീസ് ചോദ്യം ചെയ‌്തു; മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു; മനപൂര്‍വം ചെയ്തതല്ലെന്ന് നടന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ‌്തു.

കലൂരിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്‌ക്കിടെ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാദ്ധ്യമത്തില്‍ വീഡിയോ പോസ്‌റ്റ് ചെയ‌്തു എന്നതാണ് വിനായകനെതിരായ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കലാപാഹ്വാനത്തിനും, മൃതദേഹത്തിന് അനാദരവ് പ്രകടിപ്പിച്ചു എന്നതിനുമുള്ള വകുപ്പുകള്‍ ചുമത്തികൊണ്ട് നോര്‍ത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ വിനായകന് നോട്ടീസ് നല്‍കിയെങ്കിലും നടൻ എത്തിയിരുന്നില്ല.

തുടര്‍ന്നാണ് ഇന്ന് ഉച്ചയോടുകൂടി നടന്റെ ഫ്ളാറ്റിലെത്തി പൊലീസ് ചോദ്യം ചെയ‌്തത്.
പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് വീഡിയോ പോസ്‌റ്റ് ചെയ‌്തതെന്നാണ് വിനായകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.

മനപൂര്‍വം ചെയ‌്തതല്ലെന്ന് വിനായകൻ മൊഴി നല്‍കിയെന്നാണ് വിവരം. നടന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.