ഇടുക്കി ചേലച്ചുവട്ടില്‍ കെഎസ്‌ആര്‍ടിസിയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ; എട്ടുപേര്‍ക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി : തൊടുപുഴയില്‍ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്ബോള്‍ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റില്‍ ഇടിച്ച്‌ നിന്നു. ബസിന്‍റെ മുന്‍ഭാഗത്താ് ടോറസ് ലോറി ഇടിച്ചത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടനെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തില്‍ നിസാര പരുക്കേറ്റ ഏഴു പേരെ ചേലച്ചുവട് സി.എസ് ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group