ഇനി സ്വല്പം മ്യൂസിക് ആവാം: പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് ഒരുക്കാൻ കെഎസ്ആർടിസി; ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു സന്തോഷവാർത്ത. കെഎസ്ആർടിസി ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് തുടങ്ങാൻ ഒരുങ്ങിന്നു. ഇതിനായി ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കി. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്.

video
play-sharp-fill

ഗാനമേളയ്ക്കാവശ്യമായി വരുന്ന പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗൽഭ്യം ഉള്ളവർക്ക് ട്രൂപ്പിന്റെ ഭാഗമാകാം. എൻട്രികൾ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനുറ്റിൽ കുറയാത്തതും 5 മിനുറ്റിൽ
കവിയാത്തതുമായിരിക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേരും, തസ്തികയും, കുടുംബാംഗമാണെങ്കിൽ പേരും ബന്ധവും, ജോലിചെയ്യുന്ന യൂണിറ്റും, മൊബൈൽ നമ്പറും മാത്രം ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സെപ്റ്റംബർ 25- ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപായി ചെയർമാൻ &മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽ ksrtcexpo@gm mail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group