video
play-sharp-fill

കെ സ്മാർട്ടിന്റെ മറവിൽ ഇടനിലക്കാർ വിലസുന്നു: കെട്ടിട നിർമ്മാണ അനുമതി ഒരു ദിവസം കൊണ്ട് വാങ്ങി നൽകാം എന്നു പരസ്യം : ഇവർക്ക് പിന്നിലാര്? ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ?

കെ സ്മാർട്ടിന്റെ മറവിൽ ഇടനിലക്കാർ വിലസുന്നു: കെട്ടിട നിർമ്മാണ അനുമതി ഒരു ദിവസം കൊണ്ട് വാങ്ങി നൽകാം എന്നു പരസ്യം : ഇവർക്ക് പിന്നിലാര്? ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ?

Spread the love

കോട്ടയം : സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ കെ സ്മാർട്ട് പദ്ധതിയുടെ മറവിൽ പണം വാങ്ങി സേവനങ്ങൾ നൽകുന്ന ഏജൻസികൾ വ്യാപകമായി.

ഒറ്റ ദിവസം കൊണ്ട് കെട്ടിടനിർമ്മാണ അനുമതി വാങ്ങിനൽകാ൦ എന്നുപറഞ്ഞ് സോഷ്യൽ മീഡിയാ വഴി പരസ്യം നൽകി ആളുകളെ ആകർഷിക്കുന്ന പ്രവണത വർദ്ധിച്ച വരുന്നു. ഉയർന്ന തുകയാണ് ഇവർ ഫീസായീ വാങ്ങുന്നത്

സ്കൂളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി പരിശോധനകൾക്ക് ശേഷം അനുമതി നൽകേണ്ട അപേക്ഷകൾ വരെ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയാണിവർ . സർക്കാർ സേവനങ്ങളുടെ പേരിൽ നടത്തുന്ന ഇത്തരം ഇടപാടുകൾ കർശനമായി നിരീക്ഷിച്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടനിലക്കാരായി പ്രവർത്തിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു മുഖ്യ മന്ത്രിക്ക് നിവേദനം നൽകിയതായി പൊതു പ്രവർത്തൻ എബി ഐപ്പ് പറഞ്ഞു.

ആരാണ് ഇത്തരം ഏജൻസികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത്? ഇവർക്ക് പിന്നിൽ ഉദ്യോഗസ്ഥരാണോ ? അതോ രാഷ്ട്രീയക്കാരാണോ എന്നുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവരണമെന്ന് എബി ഐപ്പ് ആവശ്യപ്പെട്ടു.