video
play-sharp-fill

കെ.എസ്.ഇ.ബിയുടെ ചതി പകലും രാത്രിയും: എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾ ദുരിതത്തിൽ

കെ.എസ്.ഇ.ബിയുടെ ചതി പകലും രാത്രിയും: എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾ ദുരിതത്തിൽ

Spread the love

കോട്ടയം: എസ്എസ്എൽസി പരീക്ഷ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പഠിക്കുവാൻ പകലും രാത്രിയിലും ബുദ്ധിമുട്ട് നേരിടുന്നതായി പരാതി. കെഎസ്ഇബിയുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവർ കെട്ടു കാരണമാണ്

രാത്രിയും പകലും വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്നു പഠിക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു.
രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ കറന്റ്‌ പോകുന്നതുമൂലം പഠനം മുടങ്ങുന്നതും ഇരുട്ടത് ഇരുന്ന് പഠിക്കേണ്ട അവസ്ഥയുമാണ് നിലവിലുള്ളത്.

ഇൻവെർട്ടറുകളുള്ള വീടുകളിൽ കൂടുതൽ സമയം പവർകട്ട് ഉണ്ടാകുന്നതുമൂലം ഇൻവെർട്ടർ താറുമാറായി വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങുന്നതായി പറയുന്നു. ക്രമേണ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫാൻ, എസി തുടങ്ങിയവ ഇല്ലാതെ ജനങ്ങൾ വീടുകളിൽ ചിലവഴിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള സമയത്താണ് പകൽ സമയങ്ങളിലെ കെഎസ്ഇബിയുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവർ കട്ട് എന്നത് വളരെ പ്രതിഷേധം ഉളവാക്കുന്നുണ്ട്.എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പുറമെ പാലിയേറ്റീവ് കിടപ്പ് രോഗികൾ, നവജാത ശിശുക്കൾ ഉൾപ്പെടെ നിരവധിപ്പേർക്ക് വൈദ്യുതി മുടക്കം മൂലം ദുരിതം അനുഭവിക്കുന്നുണ്ട്. കെഎസ്ഇബിയുടെ

മുന്നറിയിപ്പോടുകൂടിയുള്ള പവർകട്ടും അറ്റകുറ്റ പണികൾ സമയബന്ധിതമായി പൂർത്തികരിക്കണമെന്നും അപ്രഖ്യാപിത പവർ കെട്ടുകൾ ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
5 മണിക്ക് കറന്റ് വരുമെന്നാണ് അറിയിപ്പ്. എന്നാൽ 6 മണി ചിലപ്പോൾ 7 മണിക്കാണ് വൈദ്യുതി കണക്ഷൻ ലഭിക്കുന്നത്.