ടച്ചിംഗ് വെട്ടിയ മരക്കൊമ്പുകളും ചില്ലകളും തോട്ടിൽ ഉപേക്ഷിച്ച് കെ.എസ് ഇ.ബി ജീവനക്കാർ: പ്രതിഷേധവുമായി കുമരകത്തെ നാട്ടുകാർ

Spread the love

കുമരകം : വെട്ടിമാറ്റിയ മരച്ചില്ലകൾ തോട്ടിൽ ഉപേക്ഷിച്ച് കെഎസ്ഇബി ജീവനക്കാർ . ടച്ചിംഗ് വെട്ടിന്റെ പേരിൽ കെ എസ് ഇ ബി ജീവനക്കാർ ചെയ്തത് കൊടും ചതി.

video
play-sharp-fill

1070 ബാങ്കിന് സമീപം വൈദ്യുതി ലൈനിലേക്ക് നിന്നിരുന്ന മരച്ചില്ലകൾ വെട്ടിയൊതുക്കിയതിനുശേഷം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ. റോഡരുകിൽ നിൽക്കുന്ന

വൈദ്യുതി ലൈനുകൾക്ക് തടസ്സം സൃഷ്ടിക്കുന്ന മരകൊമ്പുകളും ചില്ലകളും വെട്ടിമാറ്റുന്ന കെ.എസ്.ഈ.ബി ജീവനക്കാരാണ് ഇത്തരത്തിൽ മരചില്ലകളും മറ്റും അലക്ഷ്യമായി തോട്ടിൽ ഉപേക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലകൾ ചീഞ്ഞു തോട്ടിലെ ജലം മലിനമായേക്കാവുന്ന സാഹചര്യം മുന്നിൽകണ്ട് പ്രതികരിച്ച സമീപവാസികളോട് ധിക്കാരപരമായ സമീപനമാണ് കെ.എസ്.ഈ.ബി ജീവനക്കാർ

കൈക്കൊണ്ടതെന്നും പരാതി. വെട്ടി മാറ്റിയ മരച്ചില്ലകൾ റോട്ടിൽ നിന്ന് പൂർണമായും നീക്കം ചെയ്യുവാനുള്ള നടപടി അധികൃതർ ഉടനടി കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.