എല്ലാത്തിനും പരിഹാരമായ് ‘റോപ് വേ ‘, 15 മിനിറ്റിനുള്ളിൽ താമരശ്ശേരി ചുരം കടക്കാം

Spread the love

താമരശ്ശേരി ചുരത്തിനു മുകളിലൂടെ നിർമിക്കുന്ന ‘റോപ് വേ’ പദ്ധതി ജനങ്ങൾക്ക് പ്രതീക്ഷ നൽകുകയാണ്.ഈ മാസം 22 ന് കൽപ്പറ്റയിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും പശ്ചിമഘട്ട വികസന സൊസൈറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുന്ന ദിവസമാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ ടൂറിസത്തിനൊപ്പം പൊതുഗതാഗതത്തിനും പ്രാധാന്യം നൽകാനാണ് തീരുമാനം.അടിവാരം മുതൽ ലക്കിടി വരെ എത്തുന്ന രീതിയിലായിരിക്കും റോപ് വേയുടെ നിർമാണം നടക്കുക.

video
play-sharp-fill

2017 ൽ രൂപീകരിച്ച പശ്ചിമഘട്ട വികസന സൊസൈറ്റിയും കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനുമായി ചേർന്നു പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതിയുടെ വിശദമായ പദ്ധതി രൂപരേഖയും കൂടിക്കാഴ്ചയിൽ ചർച്ച വിഷയമാകും.ഇതിനായി ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ അടിവാരത്ത് 10 ഏക്കറും ലക്കിടിയിൽ 1.5 ഏക്കറും സ്ഥലം കണ്ടെത്തി കഴിഞ്ഞു.

റോപ് വേയുടെ ആകെ ദൂരം 3.8 കിലോമീറ്ററാണ്.മണിക്കൂറുകൾ താമരശ്ശേരി ചുരം പാതയിൽ കുടുങ്ങി കിടക്കുന്ന വയനാടിന്റെ യാത്രാ ദുരിതത്തിനും ഇതൊരു പരിഹാരമാകും.അടിവാരത്തുള്ള 10 ഏക്കറിൽ ഒരേക്കർ കെഎസ്ഐഡിസിക്കു കൈമാറിയതിനു ശേഷം ഭൂമി തരംമാറ്റൽ നടപടികൾ ആരംഭിക്കും.അടിവാരത്തുള്ള 10 ഏക്കറിൽ ഒരേക്കർ കെഎസ്ഐഡിസിക്കു കൈമാറിയതിന് ശേഷം ഭൂമി തരംമാറ്റൽ നടപടികൾ ആരംഭിക്കും.നിലവിൽ ഭൂമിയേറ്റടുക്കലിൽ പ്രശ്നങ്ങളില്ലെന്നും വനംവകുപ്പിനു പകരം സ്ഥലം നൽകാൻ തയാറാണെന്നും ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ജോണി പറ്റാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാബിനുകളിലായി ഒരേ സമയം നാനൂറിലധികം പേർക്ക് റോപ് വേയിലൂടെ സഞ്ചരിക്കാം.ആംബുലൻസ് സൗകര്യമുള്ള ക്യാബിനും ഇതോടൊപ്പമുണ്ട്.സർക്കാരിന്റെ ഉറപ്പു ലഭിച്ചാലുടൻ കൊച്ചി വിമാനത്താവള മാതൃകയിൽ പശ്ചിമ ഘട്ട വികസന സമിതിയുടെ പേരിൽ ഓഹരി വൽപന ആരംഭിക്കും.വനംവകുപ്പ് അനുമതി കൂടി വേഗത്തിലാക്കാൻ ശ്രമങ്ങളാരഭിച്ചിട്ടുണ്ട്.3.8 കിലോമീറ്റർ ദൂരത്തിൽ വിഭാവനം ചെയ്യുന്ന റോപ്‌വേയിൽ ഒരു കിലോമീറ്ററിലധികം വനമേഖലയിലാണ്.

ടൂറിസത്തിനൊപ്പം പൊതുഗതാഗതത്തിനും പ്രാധാന്യം നൽകി രൂപീകരിച്ചിരിക്കുന്ന പദ്ധതിയായതിനാൽ ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്കും താങ്ങാനാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.