കെഎസ്‌ഇബി-എംവിഡി പോര് മുറുകുന്നു….! ഫ്യൂസ് ഊരിയ കെഎസ്ഇബിയ്‌ക്ക് എംവി‌ഡി കൊടുത്തത് എട്ടിൻ്റെ പണി; വാഹനത്തിലെ ബോ‌ര്‍ഡിന് പിഴ ചുമത്തിയത് 3250 രൂപ

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: എ ഐ ക്യാമറകള്‍ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോര് ഇപ്പോഴും തുടരുകയാണ്.

കാസ‌ര്‍കോട് കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന ബോര്‍ഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തി. ആര്‍.ടി.ഒയുടെ അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എം‌ വി‌ ഡി പിഴശിക്ഷ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോട് എൻഫോഴ്‌സ്‌മെന്റ് ആര്‍‌ടി‌ഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞദിവസമാണ്. വിവിധ മാസങ്ങളിലെ ബില്‍ തുകയായി 57,000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെഎസ്‌ഇബി ഫ്യൂസൂരിയത്.

അതേസമയം മട്ടന്നൂരില്‍ ഫ്യൂസ് ഊരിമാറ്റിയതോടെ വൈദ്യുതി ചാര്‍ജ് ചെയ്യാൻ കഴിയാതെ വന്നതോടെ ആര്‍.ടി.ഒയുടെ മൂന്ന് വാഹനങ്ങള്‍ കട്ടപ്പുറത്തായിരുന്നു.ഇവിടെ വൈദ്യുതി തുക 52,820 രൂപ കുടിശിക ഉള്ളതിനാലാണ് വൈദ്യുതി വിഛേദിച്ചത്.

ഏപ്രില്‍, മേയ് മാസങ്ങളിലെ തുകയാണിത്. കണ്ണൂര്‍ ജില്ലയിലെ റോഡ് ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്.

ജൂലായ് ഒന്നിന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരിയത്. ബില്‍ അടയ്ക്കാത്ത സംഭവത്തില്‍ മുൻപും ഈ ഓഫീസിലെ ഫ്യൂസ് ഊരിയിട്ടുണ്ട്.