കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് തർക്കം; അനുജനെയും കുടുംബത്തെയും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: അനുജനെയും കുടുംബത്തെയും കൊലപ്പെടുത്താൻ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

പത്തായക്കുന്ന് നെച്ചോളി മടപ്പുരയ്‌ക്ക് സമീപം ‘ശ്രീനാരായണ’യില്‍ രഞ്ജിത്താണ്(42) ആക്രമണത്തിന് ശേഷം തൂങ്ങിമരിച്ചത്. ഇയാളുടെ അനുജനായ രജീഷ്(40), ഭാര്യ സുബിന, മകൻ ദക്ഷൻ തേജ്(6) എന്നിവര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്‌ച വൈകിട്ട് ഏഴ്‌ മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് അനുജനുമായി തര്‍ക്കമുണ്ടായി. കുടുംബപ്രശ്‌നങ്ങളാണ് തര്‍ക്കത്തിനും തുടര്‍ന്ന് അതിക്രമത്തിലേക്കും നയിച്ചതെന്നാണ് സൂചന.

വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഭക്ഷണം കഴിക്കുകയായിരുന്നു രജീഷും കുടുംബവും. ഇവരോട് വഴക്കിട്ട ശേഷം രഞ്ജിത്ത് വീടിന്റെ തറയിലേക്ക് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. തുടര്‍ന്ന് രജീഷിനും ഭാര്യയ്‌ക്കും മകനും രജീഷിനും ഭാര്യയ്‌ക്കും മകനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഇവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലേക്കും പരിക്ക് സാരമുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ബഹളത്തിനിടെ കിടപ്പുമുറിയില്‍ കയറിയ രഞ്ജിത്ത് കെട്ടിത്തൂങ്ങി. ഓടിയെത്തിയ സ്ഥലവാസികള്‍ ഉടനെ ഇയാളെ കൂത്തുപറമ്പിലെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കതിരൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഞ്ജിത്തും രജീഷും ആശാരിപണിക്കാരാണ്.