കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളുടെ നിർമ്മാണത്തിൽ നടക്കുന്നത് കോടികളുടെ അഴിമതി; വാഹനമിടിച്ചും , മറ്റും ഒടിഞ്ഞു പോകുന്ന പോസ്റ്റുകൾ മാറിയിടുന്നതിനായി കെഎസ്ഇബി ഈടാക്കുന്നത് 30,000 രൂപ വരെ; പോസ്റ്റുകൾ നിർമ്മിക്കുന്നത് ആവശ്യത്തിന് സിമൻ്റും കമ്പിയും ചേർക്കാതെ; പരിശോധിക്കാൻ കെഎസ്ഇബിയിൽ സംവിധാനങ്ങളില്ല; നടക്കുന്നത് കോടികളുടെ തട്ടിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളുടെ നിർമ്മാണത്തിൽ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് ആരോപണം.

വാഹനമിടിച്ചും മറ്റും ഒടിഞ്ഞു പോകുന്ന പോസ്റ്റുകൾ മാറിയിടുന്നതിനായി കെഎസ്ഇബി പോസ്റ്റിൻ്റെ വിലയായി ഈടാക്കുന്നത് 30,000 രൂപ വരെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലമായതോടെ വ്യാപകമായിട്ടാണ് മരങ്ങൾ ഒടിഞ്ഞു വീണും വാഹനങ്ങൾ തട്ടിയും പോസ്റ്റുകൾ ഒടിഞ്ഞ് വീഴുന്നത്. ഈ പോസ്റ്റുകൾ കെഎസ്ഇബി നിർമ്മിക്കുന്നത് ആവശ്യത്തിന് സിമൻ്റും കമ്പികളും ചേർക്കാതെ യാതൊരു ഗുണനിലവാരവുമില്ലാതെയാണ് എന്നാണ് ആരോപണം.

പരിശോധിക്കാൻ കെഎസ്ഇബിയിൽ സംവിധാനങ്ങളുമില്ല. ഇത്തരം പോസ്റ്റുകളിലൂടെ ലൈൻ കമ്പികൾ വലിക്കുന്നതിലൂടെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്.
ഇതിൻ്റെ പിന്നിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പാണ്.