video
play-sharp-fill

Saturday, May 24, 2025
HomeMainമുഹമ്മദ് കോയ മരിക്കരുതായിരുന്നു... രണ്ടുകാലും കയ്യും വെട്ടിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം... അവൻ നരകിച്ച് ചാകണമായിരുന്നു......

മുഹമ്മദ് കോയ മരിക്കരുതായിരുന്നു… രണ്ടുകാലും കയ്യും വെട്ടിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം… അവൻ നരകിച്ച് ചാകണമായിരുന്നു… കണ്ണീരോടെ ഉറങ്ങാതെ രാവുകൾ തള്ളിനീക്കിയ ഒരച്ഛൻ; ‌മകളെ ഓർത്ത് കണ്ണീരോടെ ജീവിതം; ഒരു ആശ്വാസവാക്കിനും തണുപ്പിക്കാനാവാത്ത തീയോടെ മകളെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസിൽ ജയിലിൽ കഴിഞ്ഞ ശങ്കരനാരായണന്റെ വിടവാങ്ങൽ

Spread the love

മലപ്പുറം: ‘അവൻ… മുഹമ്മദ് കോയ മരിക്കരുതായിരുന്നു… അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം… പിന്നീടൊരിക്കലും അവനീ പണി ചെയ്യരുത്. വേദനിച്ച് നരകിച്ച് പുഴുവരിച്ച് അവൻ ചാകണമായിരുന്നു’ 9 വർഷം മുമ്പ് ഒരുഅഭിമുഖത്തിൽ ശങ്കരനാരായണൻ പറഞ്ഞു.

മകളെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസിൽ ജയിലിൽ കഴിഞ്ഞ ശങ്കരനാരായണൻ 75ാം വയസിൽ അന്തരിച്ചപ്പോൾ ഓർമകളിൽ മുഴങ്ങുന്നതും ഈ വാക്കുകളാണ്. മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണനാണ് തിങ്കളാഴ്ച രാത്രി വിടവാങ്ങിയത്. വാർദ്ധക്യസഹജമായ അസുഖങ്ങളാലായിരുന്നു അന്ത്യം.

2001 ഫെബ്രുവരി 9ന് സ്‌കൂൾ വിട്ടുവരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകൾ കൃഷ്ണപ്രിയയെ (13) അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂ‌ൾ വിട്ടുവരും വഴി (ക്രൂരബലാൽസംഗം)

2001 ഫെബ്രുവരിയിലാണ് ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയെ സ്‌കൂൾവിട്ട് വരുന്നതിനിടെ മുഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ മുഹമ്മദ് കോയ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ (25), 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു.

മകളെ ഇല്ലാതാക്കിയവനെ കൊലപ്പെടുത്തിയശേഷം ചങ്കുറപ്പോടെ പൊലീസിന് മുന്നിലെത്തി കുറ്റം ഏറ്റുപറഞ്ഞ് ആ അച്ഛൻ അറസ്റ്റുവരിക്കുകയായിരുന്നു. വെടിവെച്ചത് ശങ്കരനാരായണൻ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കേസിൽ മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പിന്നീട് തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുകയായിരുന്നു.

മുഹമ്മദ് കോയയുടെ മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിക്ക് മറ്റുശത്രുക്കൾ ഉണ്ടാവുമെന്നും കാണിച്ചാണ് കോടതി ശങ്കരനാരായണനെ വിട്ടയച്ചത്.

കൃഷ്ണപ്രിയ ജീവിച്ചിരുന്നെങ്കിൽ 37 വയസായേനെ

ജീവിച്ചിരുന്നെങ്കിൽ 27 വയസുണ്ടായിരുന്നേനെ കൃഷ്ണപ്രിയയ്ക്ക്. ഒരിക്കൽ ഒരു അഭിമുഖത്തിൽ ശങ്കരനാരായണൻ പറഞ്ഞു: ‘ദാ ആ കാണുന്നതാ മുഹമ്മദ് കോയയുടെ വീട്. തൊട്ടടുത്ത് കാണുന്ന വീട്ടിലേക്ക് കൈ ചൂണ്ടി ശങ്കരനാരായണൻ പറഞ്ഞു. അവൻ ഇവിടെ മിക്കവാറും വരാറുള്ളതാ..വെള്ളം കോരാൻ. പക്ഷേ എന്റെ അമ്മ സമ്മതിക്കുമായിരുന്നില്ല… അപ്പോൾ മോളായിരുന്നു അയാൾക്ക് വെള്ളം കോരി കൊടുത്തിരുന്നത്… എന്നിട്ടും…

മകളുടെ മരണവും, ജയിൽ വാസവും മോചനവും എല്ലാമായി ദീർഘനാൾ പ്രക്ഷുബ്ധമായിരുന്നു ശങ്കരനാരായണന്റെ ജീവിതം. നാട്ടുകാർ തന്നെ കുറ്റപ്പെടുത്തിയില്ലെന്നും പിന്തുണ തന്നുവെന്നും ശങ്കരനാരായണൻ പറഞ്ഞിരുന്നു. ‘നാട്ടുകാരും മാധ്യമപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ ഒരുപാട് പിന്തുണ തന്നു. ആരും കുറ്റപ്പെടുത്തിയില്ല. മുഹമ്മദ് കോയയുടെ വീടുമായി ഇപ്പോഴും ബന്ധമൊന്നുമില്ല. പക്ഷേ ബന്ധുക്കളുമൊക്കെയായി നല്ല സഹകരണമുണ്ട്..

മകളെ ഓർത്ത് കണ്ണീരോടെ ജീവിതം

മകളെ ഓർക്കുമ്പോൾ കണ്ണീരോടെയല്ലാതെ ശങ്കരനാരായണനെ കണ്ടിട്ടില്ല. മരിക്കുന്നതുവരെ അദ്ദേഹം കൃഷ്ണപ്രിയയെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. കൃഷ്ണപ്രിയ മരിച്ചശേഷം അവൾ കിടന്നുറങ്ങിയ കിടക്കയിൽ പിന്നീടൊരിക്കലും ശങ്കരനാരായണൻ ഉറങ്ങിയില്ല. കന്നുകാലികളെ വളർത്തിയാണ് ശങ്കരനാരായണൻ ജീവിച്ചിരുന്നത്.

രണ്ട് ആൺമക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകളായിരുന്നു കൃഷ്ണപ്രിയ. അച്ഛന്റെയും അമ്മയുടെയും പൊന്നോമന മകൾക്ക് 13 വയസുവരെ ജീവിക്കാനേ കഴിഞ്ഞുള്ളു. ജീവനെടുത്തത് അയൽവാസിയായ നരാധമനും. ശങ്കരനാരായണന്റെ ഭാര്യ ശാന്തകുമാരി, മറ്റുമക്കൾ: പ്രസാദ്, പ്രകാശ്.
മകളുടെ മരണശേഷം തീരാസങ്കടത്തിലായിരുന്നു ശങ്കരനാരായണൻ.

പക്ഷേ മനസ്സിൽ അടങ്ങാത്ത പകയയായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ കാത്തുകഴിഞ്ഞ കുറച്ചുനാളുകളിൽ ശങ്കരനാരായണനെ തേടി വന്ന കത്തുകൾ എത്രയോ പ്രിയപ്പെട്ട അച്ഛാ എന്ന് അഭിസംബോധന ചെയ്തായിരുന്നു മിക്ക കത്തുകളും. പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു പകരം പൊതുജനമധ്യത്തിൽ തുറന്നുവിടണമെന്ന ശങ്കരനാരായണന്റെ പരാമർശം മകൾ നഷ്ടപ്പെട്ട അച്ഛന്റെ വൈകാരിക പ്രതികരണം മാത്രമായിരുന്നു.

പീഡകരുടെ വിധി ജനം തീരുമാനിക്കണമെന്നും കൈകാലുകൾ വിച്‌ഛേദിക്കണമെന്നും ആ അച്ഛൻ പറഞ്ഞപ്പോൾ അതു ‘മകളുളള’ ഒരച്ഛന്റെ ആധിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഷം മാത്രമായിരുന്നു. നിയമങ്ങൾ കൂടുതൽ കർക്കശമാകണമെന്നും, പീഡകരിൽ നിന്ന് പെൺമക്കളെ കാക്കാൻ അതല്ലാതെ മാർഗ്ഗമില്ലെന്നും അദ്ദേഹം കരുതി. ഒരു ആശ്വാസവാക്കിനും തണുപ്പിക്കാത്ത തീയോടെ തന്നെയായിരുന്നു ശങ്കരനാരായണന്റെ വിടവാങ്ങൽ.

കണ്ണീരോടെ ഉറങ്ങാതെ രാവുകൾ തള്ളിനീക്കിയ ഒരച്ഛൻ ഹീറോ ആയി മാറിയ കഥ ഈ സംഭവം പ്രമേയമാക്കി വൈരം എന്നൊരു സിനിമ എം.എം. നിഷാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments